കണ്ണൂർ: ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ കൂന്പാരം. മത്സ്യബന്ധനം നടക്കുന്ന കടപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ, ഓയിൽ കാനുകൾ, തെർമോ കൂളർ, പ്ലാസ്റ്റിക് ചാക്കുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു.
കൂടാതെ ഉപയോഗശൂന്യമായ വലകളും ഒരു ഭാഗത്ത് കൂട്ടിയിരിക്കുന്നു. കടപ്പുറത്ത് ശുചീകരണ തൊഴിലാളികളെ വച്ച് വൃത്തിയാക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
കടലോരം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും അത് നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.