ഗ്ലാമറിന്റെ ലോകമായ ബോളിവുഡിൽ നടിമാരെല്ലാം ബിക്കിനിയിൽ വരെയെത്തി തങ്ങളുടെ ഹോട്ട് ലുക്ക് ആരാധകർക്കായി പങ്കുവയ്ക്കുന്നത് പതിവാണ്. എന്നാൽ ഇക്കൂട്ടത്തിൽ ചിലർ അതിന് എതിരാണ്. ബിക്കിനി വേഷത്തോടു താത്പര്യമില്ലെന്നു പറഞ്ഞ് രംഗത്തെത്തിയത് ആയിഷ ടാകിയ ആണ്.
ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്ന ഒരു നടി ഇതുവരെ ബിക്കിനി ധരിച്ചിട്ടില്ലെന്ന് പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. 2004 ലാണ് ആയിഷ ടാകിയ എന്ന നടി ബോളിവുഡിൽ അരങ്ങേറ്റം ചെയ്തത്. പിന്നീട് നിരവധി സിനിമകളിലഭിനയിച്ച നടി സൂപ്പർ നായികമാരുടെ ഗണത്തിലേക്ക് ഉയർന്നത് അതിവേഗമായിരുന്നു. ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു നടിയായിട്ടും ആയിഷ താൻ ഇതുവരെ അഭിനയിച്ച സിനിമയിൽ ബിക്കിനി ധരിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ആയിഷ ഇതുവരെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചു. എന്നാൽ ആ സിനിമകളിൽ ഒന്നിൽ പോലും മോശം വേഷങ്ങൾ ധരിക്കേണ്ടി വന്നിരുന്നില്ലെന്നാണ് നടി പറയുന്നത്. തനിക്ക് ഫാഷനും ഗ്ലാമറുമൊക്കെ ഇഷ്ടമാണ്. എന്നാൽ അതിനൊക്കെ ഒരു ലിമിറ്റ് ഉണ്ടെന്നാണ് നടി പറയുന്നത്. അല്ലാത്ത പക്ഷം അവയെക്കെ തനിക്ക് നല്ലതായി തോന്നാറില്ലെന്നും ആയിഷ പറയുന്നു.
എനിക്ക് ഇപ്പോൾ ഒരു മകനുണ്ട്. മകൻ വളർന്ന് കഴിയുന്പോൾ എന്റെ സിനിമകൾ കാണും. ആ സമയത്ത് അവരെ അവഹേളിക്കുന്നത് പോലെയായിരിക്കും അത്തരം സീനുകളിൽ ഇപ്പോൾ അഭിനയിക്കുന്നത്. എന്റെ സിനിമകൾ മകനെ കാണിക്കുന്നതിന് എനിക്കിപ്പോൾ ആത്മവിശ്വാസമുണ്ട്.എന്റെ സിനിമകളിൽ ഞാൻ സംതൃപ്തയുമാണ്- നടി പറയുന്നു.