അയ്മനം: കോവിഡ് വ്യാപനം രൂക്ഷമായ അയ്മനം പഞ്ചായത്തിൽ ബോധവൽക്കരണ മുന്നറിയിപ്പ് മൈക്കിലൂടെ അറിയിക്കുന്നതു പഞ്ചായത്ത് വൈസ് പ്രസിഡന്റും ജൂണിയർ സൂപ്രണ്ടും.
കോവിഡ് പരിശോധനയിൽ 25 ശതമാനത്തിൽ കൂടുതൽ പേർക്ക് പോസിറ്റീവായതോടെ പൊതുജനങ്ങൾ അനാവശ്യമായി കൂടിച്ചേരൽ നടത്തുന്നതിനെതിരായി കർശന നിർദ്ദേശങ്ങൾ നൽകുന്നതിനായി നടത്തിയ മൈക്ക് അനൗണ്സ്മെന്റിലാണ് അയ്മനം ഗ്രാമവാസികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠത്തിന്റെയും ജൂനിയർ സൂപ്രണ്ട് വി.ആർ. ബിന്ദുമോന്റെയും ശബ്ദം ശ്രവിച്ചത്.
പഞ്ചായത്തിലെ 20 വാർഡുകളിലും ഇവർ മൈക്ക് അനൗണ്സ്മെന്റ് നടത്തി. വിവാഹം, ഗൃഹപ്രവേശം, കുട്ടികളുടെ നൂലുകെട്ട്, ബർത്ത് ഡേ പാർട്ടികൾ, ആദ്യകുർബാന, മരണാനന്തര ചടങ്ങുകൾ ഇവയിൽ അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി നടത്തണമെന്നാണ് അനൗണ്സ്മെന്റിലൂടെ നല്കുന്ന നിർദേശം.