ന്യൂഡൽഹി: അയോധ്യയില്‍ എഡിഎമ്മിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാണ്‍പുര്‍ സ്വദേശി സുര്‍ജീത് സിംഗാണ് മരിച്ചത്. മൃതദേഹം മുറിയിൽ ചോരയില്‍ കുളിച്ചനിലയിലായിരുന്നു.
കോട്വാലി നഗറിലെ സുരസാരി കോളനി സിവിൽ ലൈനിൽ തനിച്ചായിരുന്നു സുര്‍ജീത് താമസിച്ചിരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.
പ്രമേഹവും രക്തസമ്മര്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.