അയോധ്യ: രാമക്ഷേത്തിന്റെ പ്രതിഷ്ഠാ ദിനത്തിനു ശേഷം അയോധ്യയിൽ ഭക്തജനങ്ങളുടെ ഒഴുക്കാണ്. ദിവസം തോറും രാമനെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവാണ് ഉണ്ടാകുന്നത്. ഇപ്പോഴിതാ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുതിയ വാർത്തയാണ് പുറത്തു വരുന്നത്.
ക്ഷേത്രത്തിലേക്ക് 1.75 കിലോഗ്രാം വെള്ളി ചൂൽ സമ്മാനവുമായി നൽകിയിരിക്കുകയാണ് ഒരുകൂട്ടം ഭക്തൻമാർ. രാമക്ഷേത്രത്തിലെ വിശുദ്ധമന്ദിരം ശുചീകരിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഭക്തർ ചൂൽ സമ്മാനിച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായി. ഭക്തർ വെള്ളിച്ചൂൽ ശിരസിലേറ്റി ജാഥയായി ക്ഷേത്രത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും. നിരവധിയാളുകളാണ് ക്ഷേത്ര ട്രസ്റ്റിലേക്ക് സമ്മാനങ്ങളും സംഭാവനകളും നൽകുന്നത്.
#WATCH | Ayodhya: Devotees of Shri Ram from the 'Akhil Bharatiya Mang Samaj' donate a silver broom to the Ram Janambhoomi Teerth Kshetra Trust, with a request that it be used for cleaning the Garbha Griha.
— ANI (@ANI) January 28, 2024
The silver broom weighs 1.751 kg. pic.twitter.com/K9Mgd6HnMZ