ന്യൂഡൽഹി: അയോധ്യക്കേസിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ മധ്യസ്ഥ സംഘത്തിന് സുപ്രീം കോടതി നിർദേശം നൽകി. മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. മധ്യസ്ഥ ചർച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് പതിനഞ്ചിനാണ് അവസാനിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.