അയോധ്യ: രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ നിർമാണം പുരോഗമിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ്. നിർമാണ പ്രവർത്തനങ്ങൾ കാണിക്കുന്ന നാല് ചിത്രങ്ങളാണ് ട്രസ്റ്റ് പങ്കിട്ടത്. രാമക്ഷേത്രത്തിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ അടുത്ത വർഷം ജനുവരി 22 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് എല്ലാ കണ്ണുകളുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് ട്രസ്റ്റ് പ്രസ്താവിച്ചു.
അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാരുടെ ഒഴിവുകൾ രാം മന്ദിർ തീർഥക്ഷേത്ര ട്രസ്റ്റ് പരസ്യപ്പെടുത്തിയതിന് ശേഷം കുറഞ്ഞത് 3,000 ഉദ്യോഗാർഥികൾ അപേക്ഷിച്ചിരുന്നു. ഇവരിൽ നിന്ന് 200 പേരെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിന് തിരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രസ്റ്റ് 20 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ നിയമിക്കുകയും ആറ് മാസത്തെ റെസിഡൻഷ്യൽ പരിശീലനത്തിന് ശേഷം വിവിധ തസ്തികകളിൽ നിയോഗിക്കുകയും ചെയ്യും.
അതിനിടെ, ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള 10 കോടിയിലധികം കുടുംബങ്ങളെ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) അറിയിച്ചു.
ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളവും മാതൃകാ റെയിൽവേ സ്റ്റേഷനും ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യുമെന്നതും ശ്രദ്ധേയമാണ്. ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും ഉദ്ഘാടനം നിർവഹിക്കുമെന്ന് അയോധ്യ എംഎൽഎ വേദ് പ്രകാശ് ഗുപ്ത പറഞ്ഞു.
Shri Ram Janmabhoomi Mandir first floor – Construction Progress.
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) December 15, 2023
श्री राम जन्मभूमि मंदिर प्रथम तल – निर्माण की वर्तमान स्थिति pic.twitter.com/Cz9zUS5pLe