ന്യൂഡല്‍ഹി: അയോധ്യയിൽ 22നു പ്രാണപ്രതിഷ്ഠ നടന്ന പുതിയ രാമക്ഷേത്രത്തിൽ ഒരാഴ്ച കൊണ്ട് സന്ദര്‍ശനം നടത്തിയത് 19 ലക്ഷത്തോളം ഭക്തര്‍.
23 മുതലാണു ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ആദ്യ ദിവസം മാത്രം അഞ്ചു ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി രണ്ടു ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണു കണക്ക്.
ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്രമീകരിച്ചു.
രാവിലെയും വൈകുന്നേരവും “ആരതി’ സമയങ്ങളും സജ്ജീകരിച്ചു. അതേസമയം, ക്ഷേത്രനിർമാണം തുടരുകയാണ്. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം.