ശ്രീരാമനോടുള്ള ഭക്തിയും ആദരവും പ്രകടിപ്പിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്നുള്ള ഒരു കലാകാരൻ, അയോധ്യ രാമക്ഷേത്രം തന്റെ നഖത്തിൽ വരച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാമക്ഷേത്രത്തിന്റെ മഹത്വം തന്റെ പെരുവിരലിൽ പകർത്താൻ ബ്രഷും കറുപ്പ് നിറവുമാണ് ഇയാൾ ഉപയോഗിച്ചത്.
“മഹാ രാമക്ഷേത്രം വളരെ മനോഹരമാണ്. ഞാൻ എന്റെ നഖത്തിൽ രാമക്ഷേത്രം വരച്ചിട്ടുണ്ട്. ബ്രഷ്, പേന, വെള്ളം, കറുപ്പ് എന്നിവ ഉപയോഗിച്ചാണ് ഞാൻ ഇത് നിർമിച്ചത്’ എന്നും ഷാ വ്യക്തമാക്കി.
Ram Mandir की प्राण प्रतिष्ठा को लेकर लोगों में दीवानगी, शख्स ने नाखून पर उतारी मंदिर की प्रतिकृति#AyodhyaRamMandir #AaRaheHainRam #MereRamAayeHain #PranPratishtha pic.twitter.com/sSKm8gLfvd
— India TV (@indiatvnews) January 22, 2024
ജനുവരി 16 ന് ആരംഭിച്ച രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾ സരയൂ നദിയിൽ നിന്ന് ആരംഭിച്ച് ഇന്ന് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ സമാപിക്കും. രാമവിഗ്രഹം ജനുവരി 17 ന് ക്ഷേത്ര സമുച്ചയത്തിൽ എത്തി. പ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന് 12.20നും 12.30 നും ഇടയിൽ നടക്കും.