നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന രാ​മ​ക്ഷേ​ത്രം; പൂ​ജാ​രി​യാ​കാ​ൻ അ​പേ​ക്ഷി​ച്ച​ത് 3000 ത്തോ​ളം അ​പേ​ക്ഷ​ക​ർ

 

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​യോ​ധ്യ​യി​ലെ പൂ​ജാ​രി​മാ​രു​ടെ ത​സ്തി​ക​ളി​ലേ​ക്ക് ല​ഭി​ച്ച​ത് 3000ത്തോ​ളം അ​പേ​ക്ഷ​ക​ൾ. ഇ​തി​ൽ നി​ന്ന് 200പേ​രെ അ​ഭി​മു​ഖ പ​രീ​ക്ഷ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ നി​ന്നും 20പേ​ർ​ക്കാ​ണ് നി​യ​മ​നം ല​ഭി​ക്കു​ക.

അ​ഭി​മു​ഖ​ത്തി​ന് 200 പേ​രു​ടെ ചു​രു​ക്ക പ​ട്ടി​ക ത​യാ​റാ​ക്കി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് അ​പേ​ക്ഷ ന​ൽ​കി​യ 3000 ത്തോ​ളം പേ​രി​ൽ നി​ന്ന് 200 പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ഭി​മു​ഖം വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ക​ർ​സേ​വ​ക് പു​ര​ത്താ​ണ് . ഇ​തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രെ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കും.

വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് ആ​റ് മാ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം നി​യ​മ​നം ന​ട​ത്തു​ന്ന​താ​യി​രി​ക്കും. എ​ന്നാ​ൽ അ​ഭി​മു​ഖ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത​വ​ർ​ക്കും ഈ ​പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. പി​ൽ​ക്കാ​ല​ത്ത് ഒ​ഴി​വ് വ​രു​ന്പോ​ൾ ഇ​വ​രെ പ​രി​ഗ​ണി​ക്കും.

 

Related posts

Leave a Comment