ന്യൂഡൽഹി: കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ അന്നത്തെ യുപിഎ സർക്കാർ അയോധ്യയിൽ രാമക്ഷേത്രം പണിയുമായിരുന്നുവെന്നു രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്.
ഇപ്പോൾ ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ അവർ അതു ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പ്രധാന പ്രചാരണവിഷയമായി കാണുന്നുവെന്നും ഗെലോട്ട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ബിജെപി വിജയിച്ചു. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും ഗെലോട്ട് വ്യക്തമാക്കി.