അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ് ശേഷം അയോധ്യയിലേക്ക് ഭക്തരുടെ ഒഴുക്കാണ്. ദിവസവും രാമനെകണ്ട് തൊഴുതു മടങ്ങാൻ പല ദേശത്തു നിന്നും നിരവധി ആളുകളാണ് എത്തുന്നത്.
ഇപ്പോഴിതാ അയോധ്യയിൽ നിന്നുള്ള പുതിയ വാർത്തയാണ് പുറത്തു വരുന്നത്. ജനുവരി 22നായിരുന്നു രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്നത്. 23 മുതൽ ഭക്തർക്കായി ക്ഷേത്രം തുറന്നു കൊടുത്തു.
അന്നു മുതലുള്ള സംഭാവന വരവിന്റെ കണക്കാണ് ഇപ്പോൾ പുറത്ത് വരുന്നത്. പത്ത് ദിവസം കൊണ്ട് പതിനൊന്ന് കോടിയലധികം രൂപയാണ് ഇതിനകം സംഭാവനയായി ലഭിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ ഓഫീസ് ഇന്‍ ചാര്‍ജ് പ്രകാശ് ഗുപ്ത അറിയിച്ചു.
ഭണ്ഡാരത്തിലേക്ക് ഭക്തർ നേരിട്ട് നിക്ഷേപിച്ചത് എട്ട് കോടി രൂപയിലേറെയാണ്. ചെക്കും ഓണ്‍ലൈന്‍ അടക്കമുള്ള മാര്‍ഗങ്ങളിലൂടെ ലഭിച്ചതാകട്ടെ മൂന്നര കോടി രൂപയും.
ക്ഷേത്രത്തിലെ സന്ദർശന സമയത്തിനു ശേഷം 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് ജീവനക്കാരും ചേര്‍ന്നാണ് ദിവസവും ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. സിസിടിവി നിരീക്ഷണത്തിലാണ് എല്ലാ പ്രവർത്തനങ്ങളും നടക്കുന്നതെന്നും പ്രകാശ് ഗുപ്ത വ്യക്തമാക്കി.