രാമ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ നിന്നുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. രാജ്യം ചൂടിൽ വലയുന്പോൾ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ രാമലല്ലയ്ക്ക് കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിപ്പിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രകൃതിദത്ത കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങൾ ശ്രീറാം ട്രസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
വേനൽ കാലത്തിന്റെ വരവും ഉയരുന്ന താപനിലയും കണക്കിലെടുത്ത് ഇന്ന് മുതൽ ഭഗവാൻ ശ്രീ രാംലല്ല കോട്ടൺ വസ്ത്രം ധരിക്കും. ഇന്ന് പ്രഭു ധരിച്ചിരിക്കുന്ന വസ്ത്രം, കൈത്തറി കോട്ടൺ മൽമാൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പ്രകൃതിദത്ത ഇൻഡിഗോ ചായം പൂശി, ഗോട്ടാ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എന്ന കുറിപ്പോടെ ശ്രീരാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് രാംലല്ലയുടെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു.
ജനുവരി 22 നാണ് അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. മൈസൂരു സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹം കൃഷ്ണശിലയിൽ നിർമിച്ചത്. ഏകദേശം 200 കിലോയാണ് വിഗ്രഹത്തിന്റെ ഭാരം.
Considering the arrival of the summer season and the rising temperatures, starting today, Bhagwan Shri Ramlala will be wearing cotton vastra.
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) March 30, 2024
The vastra that Prabhu is wearing today, is made of handloom cotton malmal, dyed with natural indigo, and adorned with gotta flowers.… pic.twitter.com/BtDyzQXYgp