അയോധ്യ: രാമക്ഷേത്രത്തിലെ വൈദ്യുതി കണക്ഷൻ ജോലികൾ പൂർത്തിയായതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ രാമക്ഷേത്ര പദ്ധതിയുടെ പൂർത്തീകരണത്തിലാണ് സംസ്ഥാനത്തെ ജനങ്ങളെന്ന് യോഗി എക്സിൽ കുറിച്ചു.
അതേസമയം ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് 2024 ജനുവരി 22 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ ശക്തമാക്കി.
ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രമുഖർക്ക് ട്രസ്റ്റ് ക്ഷണക്കത്ത് വിതരണം ചെയ്തു. കുറഞ്ഞത് 4,000 സന്യാസിമാരെയെങ്കിലും ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസം ആൻഡ് കൾച്ചർ വകുപ്പ് ഓരോ ജില്ലയിലും ടൂറിസം ആൻഡ് കൾച്ചറൽ കൗൺസിലിന്റെ സഹായത്തോടെ പരിപാടി സംഘടിപ്പിക്കും.
കൂടാതെ, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ അടയാളപ്പെടുത്തുന്നതിനായി ക്ഷേത്രഭരണാധികാരം മതപരമായ പരിപാടികളുടെ ഒരു പരമ്പര തയ്യാറാക്കി. ആദ്യ പരിപാടി മകരസംക്രാന്തി മുതൽ (ജനുവരി 14-15) ആരംഭിച്ച് ജനുവരി 22 ന് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെ തുടരും.
श्री अयोध्या धाम में प्रभु श्री राम का निर्माणाधीन भव्य एवं दिव्य मंदिर आज विद्युत कनेक्शन से परिपूर्ण हो गया।
— Yogi Adityanath (@myogiadityanath) December 8, 2023
इस राष्ट्र मंदिर को जगमग करने का अभूतपूर्व कार्य करने वाले @UPPCLLKO का धन्यवाद!
इस बहुप्रतीक्षित रामकाज के संपन्न होने की सभी रामभक्तों एवं प्रदेश वासियों को हार्दिक… pic.twitter.com/ZEX6A5JXwZ