അയോധ്യ: ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം രാമക്ഷേത്രത്തിലേക്ക് ഭക്തരും സഞ്ചാരികളും ഒഴുകിയെത്തുകയാണ്.
എസ്ബിഐ റിസർച്ച് പ്രകാരം രാമക്ഷേത്രവും മറ്റ് ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികളും ഉത്തർപ്രദേശിന് 2024-2025 ൽ നികുതി വരുമാനത്തിൽ 5000 കോടിയോളം നേടിക്കൊടുക്കുമെന്നാണ് വ്യക്തമാക്കുന്നത്.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ടൂറിസത്തിന്റെ വളർച്ചയിൽ അയോധ്യ ഏറ്റവും പ്രധാനപ്പെട്ട ഘടകമാകുമെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അയോധ്യ പ്രതിവർക്ഷം അഞ്ച് കോടി തീർഥാടകരെ ആകർഷിക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
സർക്കാർ കണക്ക് അനുസരിച്ച് പ്രതിദിനം ഒരു ലക്ഷം ഭക്തർ അയോധ്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഈ കണക്ക് മൂന്ന് ലക്ഷമായി ഉയരുമെന്നും പറയുന്നു.
അതേസമയം, പൊതു ദർശനത്തിന്റെ ഒന്നാം ദിവസം പുലർച്ചെ ക്ഷേത്ര പരിസരത്ത് കാണപ്പെട്ട ഭക്തരുടെ തിരക്ക് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.