മലപ്പുറം: എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയപ്പോൾ ചിലയിടങ്ങളിൽ തെറ്റായ പ്രവണതകൾ കാണുന്നുണ്ട്. ഇതിനെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ.
തെറ്റായ പ്രവണതകൾ ഉണ്ടാകരുത്, പാർട്ടി പ്രവർത്തകരും നേതാക്കളും തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും, പാർട്ടിയെ പടുത്ത ഭൂതകാലം പ്രവര്‍ത്തകരും നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച നടന്ന പി.എ. മുഹമ്മദിന്റെ അനുസ്മരണ ചടങ്ങിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എത്ര പേര് ജീവൻ കൊടുത്ത പാർട്ടിയാണ് നമ്മുടേത്.
ബിജെപി സർക്കാരിന് നേരെയും എം.വി. ഗോവിന്ദൻ ആഞ്ഞടിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തത് പോലെയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങെന്നും അദ്ദേഹം പരിഹസിച്ചു.
2025 ൽ മാത്രമേ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാവൂ. വിശ്വാസത്തെ രാഷ്ട്രീയ ആയുധമായി ബിജെപി ഉപയോഗിക്കുകയാണ്. ഇതാണ് വർഗീയതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു.