ലക്നോ: അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് എയർപോർട്ട് ഉദ്ഘാടനം ചെയ്തത്.
1450 കോടി രൂപ ചെലവിലാണ് എയർപോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ വിമാനത്താവള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടമാണ് പൂർത്തിയായിട്ടുള്ളത്. 6,500 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം. പ്രതിവർഷം പത്ത് ലക്ഷത്തോളം യാത്രക്കാരെ വഹിക്കാനുള്ള ശേഷി ടെർമിനലിനുണ്ട്. അയോധ്യ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
അയോധ്യ ശ്രീരാമക്ഷേത്രത്തെ ഓർമപ്പെടുത്തുന്ന വിധമുള്ള വാസ്തുവിദ്യയിലാണ് ടെർമിനൽ കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രധാന കവാടം കൂറ്റൽ കല്ലുകളാലും കൊത്തുപണികളാലും നിർമിതമാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.