ന്യൂഡൽഹി: തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങൾ കാണിക്കുന്നതി നെതിരേ ടിവി ചാനലുകൾക്കു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയവയുടെയും ലഹരി പദാർഥങ്ങളുടെയും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരേയാണു സർക്കാരിന്റെ മുന്നറിയിപ്പ്.
ഉൽപ്പന്നങ്ങൾക്കു കൃത്യമായ ലൈസൻസ് ഉണ്ടെന്ന് ചാനലുകൾ ഉറപ്പു വരുത്തണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണു വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.