കുണ്ടറ: ആയൂർവേദ വൈദ്യശാസ്ത്രത്തെ ലോകജനത പ്രാധാന്യത്തോടെ ഉറ്റുനോക്കുകയാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി. ഡോ. എസ്. ശിവദാസൻ പിള്ള രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ആയൂർവേദത്തിന്റെ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി.
കൊല്ലം ഡിഎംഒ ഡോ. എസ്. ഗായത്രിദേവി പുസ്തകം സ്വീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ അധ്യക്ഷത വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് പോലെ ജനകീയ പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ആയൂർവേദത്തിന്റെ ചരിത്രം എന്ന ഗ്രന്ഥം വിലപ്പെട്ടതാണ്.
ഭാരതീയരുടെ തനത് വൈദ്യശാസ്ത്രമാണ് ആയൂർവേദം. ലോക കന്പോളത്തിൽ ഇന്ത്യയ്ക്ക് എടുത്തുകാട്ടാനാകുന്ന വിശിഷ്ട വസ്തുവാണ് ആയൂർവേദ മരുന്നുകൾ. ആരോഗ്യരംഗത്ത് മതിയായ അവബോധവും പരിജ്ഞാനവും നമുക്ക് ഉണ്ടാകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.
പുസ്തക പ്രകാശന സമ്മേളനത്തിൽ കുണ്ടറ പൗരവേദി പ്രസിഡന്റ് പ്രഫ. ഡോ. വെള്ളിമൺ നെൽസൺ, പ്രഫ. ഡോ. പി. കെ. മോഹൻലാൽ, ഡോ. എം. സുഭാഷ്, ഡോ. ജി. ഗോപകുമാർ, ഡോ. പി. കെ. കൃഷ്ണദാസ്, ഡോ. എസ്. ശിവദാസൻപിള്ള, കെ.വി. മാത്യു, നീലേശ്വരം സദാശിവൻ, അപ്സര ശശികുമാർ, വി. വി. ജോസ് എന്നിവർ പ്രസംഗിച്ചു.