ബോളിവുഡിലെ എണ്ണം പറഞ്ഞ നടന്മാരില് ഒരാളാണ് ആയുഷ്മാന്‍ ഖുറാന. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ഒരു റൊമാന്റിക് കോമഡി ചിത്രമായി ബോക്സ് ഓഫീസില്‍ എത്തിയ വിക്കി ഡോണര്‍ വന്‍വിജയമാണ് കൊയ്തത്. സിനിമയിലെത്തും മുമ്പ് ടെലിവിഷന്‍ ആങ്കറായിരുന്നു താരം.
ആദ്യ ചിത്രം മുതല്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ആയുഷ്മാന്‍ ഖുറാന.
പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവാന്‍ തരം എപ്പോഴും ശ്രമിക്കാറുണ്ട്. ഡിസംബറില്‍ പുറത്തിറങ്ങിയ ആന്‍ ആക്ഷന്‍ ഹീറോയാണ് താരത്തിന്റേതായി അവസാനം തിയറ്ററില്‍ എത്തിയ സിനിമ.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിക്കി ഡോണറില്‍ അഭിനയിക്കുന്നതിന് മുമ്പ് ബീജം ദാനം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്.
റോഡീസ് എന്ന ഷോയുടെ ഓഡീഷനില്‍ ടാസ്ക് വിജയിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് ബീജം ദാനം ചെയ്തത്.
ഷുജിത് സിര്‍കാര്‍ ആണ് വിക്കി ഡോണര്‍ സംവിധാനം ചെയ്തത്. സിനിമ വന്‍ പ്രേക്ഷക പ്രീതി പിടിച്ചുപറ്റുകയും ചെയ്തു.
ഫെര്‍ട്ടിലിറ്റി ക്ലിനിക് ഡോക്ടറിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സ്പേം ഡോണറാകുന്ന വിക്കിയാണ് പ്രധാന കഥാപാത്രം.
പക്ഷെ കല്യാണം കഴിഞ്ഞതിന് ശേഷമാണ് തന്റെ ഭാര്യക്ക് കുട്ടികള്‍ ഉണ്ടാവില്ല എന്ന സത്യം വിക്കി മമനസ്സിലാക്കുന്നത്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിലവില്‍ 2019ല്‍ പുറത്തിറങ്ങിയ ഡ്രീം ഗേളിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.