സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
വന്‍ വിജയമാണ് സിനിമ നേടിയത്. സിനിമയെക്കുറിച്ച് ഒരിക്കല്‍ ബിജു മേനോന് നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു.
സിനിമയില്‍ കോശി എന്ന കഥാപാത്രത്തെയാണ് സച്ചി തനിക്ക് ആദ്യം തന്നതെന്ന് അയ്യപ്പന് നായരെ അവതരിപ്പിച്ച ബിജു മേനോന് പറഞ്ഞു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിജുമേനോന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… അയ്യപ്പനും കോശിയും സിനിമയുടെ കഥ സച്ചി എന്നോട് പറയുമ്പോള്‍ ആദ്യം ആ സിനിമ ചെറിയ ഒരു ക്യാന്‍വാസില്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു.
എന്നാല്‍ പിന്നീട് രഞ്ജിത്തേട്ടനും ശശിയേട്ടനും സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തപ്പോള്‍ ചിത്രത്തിന്റെ ക്യാന്‍വാസ് കുറെകൂടി വലുതായി.
സച്ചി എന്നോട് ആദ്യം കഥ പറയുമ്പോള്‍ നീ കോശിയുടെ വേഷം ചെയ്യാനാണ് പറഞ്ഞത്. അയ്യപ്പന് നായര്‍ കുറച്ചുകൂടി പ്രായമായ കഥാപാത്രമായതിനാല്‍ അതിന് യോജിക്കുന്ന ആരെയെങ്കിലും നോക്കണമെന്ന് സച്ചി പറഞ്ഞു.
പിന്നീട് പലരോടും ഇതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു- ബിജുമേനോന് പറഞ്ഞു.
എന്നാല്‍ പിന്നീട് കോശിയായി പൃഥ്വിരാജും അയ്യപ്പന് നായരായി ബിജു മേനോനും എത്തി.
ചിത്രം വന്‍ വിജയമായി. ആ ചിത്രത്തിനു പിന്നാലെ സിനിമാ പ്രേക്ഷകര്‍ക്കു നൊമ്പരമായി സച്ചി എന്ന പ്രതിഭ ഓര്‍മയായി.
-പിജി