ഡല്‍ഹി: കാഷ്മീരിനു സ്വാതന്ത്യം നല്‍കുക എന്ന ആവശ്യമുന്നയിച്ച് ഡല്‍ഹി സര്‍വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ പ്രതിഷേധം. ‘വിദ്യാര്‍ഥികള്‍ക്കു സ്വാതന്ത്ര്യം’ ,’കാഷ്മീരിനു സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നിരവധി ആളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
ബിജെപിയുടെ വിദ്യാര്‍ഥി സംഘടന തങ്ങളുടെ പ്രതിഷേധത്തെ തല്ലിക്കെടുത്താന്‍ ശ്രമിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചെങ്കിലും എബിവിപി ഇതു നിഷേധിച്ചു. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരും കോളജ് പ്രഫസറും പത്രക്കാരുമുള്പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
രാംജാസ് കോളജിലെ വിദ്യാര്‍ഥികളാണ് ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്(ഡിയുഎസ് യു), എബിവിപി എന്നീ സംഘടനകള്ക്കെതിരേയായിരുന്നു മാര്‍ച്ച്. മുമ്പ് സമരക്കാര്‍ സംഘടിപ്പിച്ച ‘പ്രതിഷേധത്തിന്റെ സംസ്കാരം’ എന്നു പേരിട്ട സെമിനാര്‍ മേല്‍പ്പറഞ്ഞ രണ്ടു സംഘടനകള്‍ ചേര്‍ന്ന് തടഞ്ഞുവെന്നാരോപിച്ചായിരുന്നു പ്രതിഷേധ പ്രകടനം. കഴിഞ്ഞ വര്‍ഷം ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ഉമര്‍ ഖാലിദിനെക്കുറിച്ചായിരുന്നു സെമിനാര്‍. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കേസാണ് പോലീസ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.