വിഴിഞ്ഞം: അപകടമേഖലയായ ആഴിമലത്തീരത്ത് വരുന്ന സഞ്ചാരികൾക്ക് സുരക്ഷയൊരുക്കാൻ പഞ്ചായത്തധികൃതർ രംഗത്തെത്തി.
ആദ്യപടിയായി ആഴിമല ക്ഷേത്രത്തിന് ഇരുവശത്തേയും തീരത്തായി ആറ് മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചു. അപകടമേഖലയെന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിട്ടുണ്ട്.
കൂടാതെ ബീച്ചിൽ വരുന്ന സന്ദർശകരെ നിയന്ത്രിക്കാൻ പോലീസിന്റെ സേവനം ഉറപ്പുവരുത്താനും പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി.
രണ്ട് വർഷത്തിനുള്ളിൽ ഇരുപത്തഞ്ചോളം വിലപ്പെട്ട ജീവനുകളാണ് ആഴി മലയിൽ പൊലിഞ്ഞത്.
ഒരാഴ്ച മുൻപ് സെൽഫിയെടുക്കുന്നതിനിടയിൽ പറക്കൂട്ടത്തിൽ നിന്ന് കടലിലേക്ക് വീണ് യുവാവ് മരിച്ചതോടെയാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ തീരുമാനമായത്.
ഇതിനായിപഞ്ചായത്ത് ഫണ്ടിൽനിന്ന് അറുപതിനായിരത്തോളം രൂപ ചെലവഴിച്ചതായി അധികൃതർ അറിയിച്ചു.
ആഴിമലത്തീരത്തെ കടലിൽ പതിയിരിക്കുന്ന അപകട മറിയാതെ കുളിക്കുന്നതിനിടയിലും പാറക്കൂട്ടങ്ങളിൽ ഇരുന്ന് സെൽഫിയെടുക്കുന്നതിനിടയിലുമാണ് പലരെയും തിരകവർന്നത്.
ഇവിടത്തെക്ഷേത്ര ദർശനത്തിനായി ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരുടെ തിരക്ക് കൂടിയതോടെയാണ് വരുന്നവരുടെ സുരക്ഷക്കായി കോട്ടുകാൽ പഞ്ചായത്ത് സൂചനാ ബോർകൾ സ്ഥാപിച്ചത്.