മലപ്പുറം: മന്ത്രി കെ.ടി.ജലീലിന് പിന്നാലെ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാന്റെ ഇഷ്ടക്കാരനും റാങ്ക്്ലിസ്റ്റ് അട്ടിമറിച്ച് നിയമനമെന്ന് ആരോപണം. ചെയർമാൻ എ.പി.അബ്ദുൽ വഹാബിന്റെ ഇഷ്ടക്കാരനും പറന്പിൽപീടിക സ്വദേശിയുമായ എം.കെ.ശംസുദ്ദീനാണ് റാങ്ക് ലിസ്റ്റിൽ അട്ടിമറി നടത്തി ഡെപ്യൂട്ടി മാനേജരായി നിയമനം നൽകിയതെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇത് സംബന്ധിച്ച രേഖകൾ കെ.പി.എ.മജീദ് ഇന്നലെ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
നേരത്തെ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ നിന്നും ആറ്, ഏഴ് റാങ്കുകാരെ മാറ്റി നിർത്തി എട്ടാം റാങ്കുകാരന് നിയമനം നൽകുകയായിരുന്നുവെന്നും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് 2016 അവസാനത്തോടെയാണ് കോർപറേഷൻ അപേക്ഷ ക്ഷണിച്ചതെന്നും മജീദ് പറഞ്ഞു.
2017 ജനുവരിയിൽ അഞ്ച് ഒഴിവുകളിലേക്ക് അഭിമുഖം നടത്തി ഈ മാസം തന്നെ എട്ട് പേരുള്ള റാങ്ക് ലിസ്റ്റും പുറത്തിറക്കി. ഈ ലിസ്റ്റിൽ ഒന്ന്, മൂന്ന്, അഞ്ച് റാങ്കുകൾ നേടിയത് കെ.ടി.ജലീലിന്റെ ബന്ധു കെ.ടി. അദീബിനൊപ്പം ജനറൽ മാനേജർ പോസ്റ്റിന് അപേക്ഷിച്ച റിജാസ് ഹാരിത്, പി.മോഹനൻ, അനസ് വി.പി എന്നിവരായിരുന്നു.
ഇവരുൾപ്പടെ ആദ്യ അഞ്ച് സ്ഥാനക്കാരെ ഡെപ്യൂട്ടി മാനേജർമാരയി കോർപറേഷൻ നിയമിക്കുകയും ചെയ്തിരുന്നു. 2017 പകുതിയോടെ മോഹനൻ രാജിവെച്ച് കോർപറേഷൻ വിട്ടു. ഈ ഒഴിവിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും ആറാം സ്ഥാനത്തുണ്ടായിരുന്ന സി.എച്ച്.ജംഷാദ്, കെ. ഷൈജു എന്നിവരെ പരിഗണിക്കാതെയാണ് എട്ടാം റാങ്ക് കാരനായ ശംസുദ്ദീനെ 2018 ജനുവരിയിൽ നിയമിച്ചത്.
ജലീൽ നിരപരാധിയാണെങ്കിൽ എന്തിനാണ് വിജിലൻസ് അന്വേഷണത്തെ ഭയക്കുന്നതും മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ഇടത്് പക്ഷം വിശദീകരിക്കണമെന്നും കെ.പി.എ.മജീദ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സമൂഹം അംഗീകരിക്കുന്ന പാണക്കാട് തങ്ങ·ാരെയും ആലിക്കുട്ടി മുസ്്ലിയാരെപ്പോലുള്ള സമുന്നതരായ പണ്ഡിത·ാരെയും അവഹേളിച്ച് പൊതുവേദിയിൽ സംസാരിച്ച കെ.ടി.ജലീൽ മാപ്പ് പറയണം.
കെ.ടി.ജലീൽ പങ്കെടുക്കുന്ന ഒൗദ്യോഗിക ചടങ്ങിൽ നിന്ന് യുഡിഎഫിന്റെ എല്ലാ ജനപ്രതിനിധികളും വിട്ടുനിൽക്കും.
കെ.എം.ഷാജിയുടെ വിഷയത്തിൽ സ്പീക്കറുടെ പ്രതികരണം ശരിയായില്ലെന്നും കെ.പി.എ.മജീദ് പറഞ്ഞു. സഭാനടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശനം നടത്തിയിട്ടുണ്ട്. ഇത് സ്പീക്കർക്ക് ബാധകമാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്്.
എന്നാലും നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്പ് കോടതിക്ക് മുന്നിൽ ഈ വിഷയം ബോധിപ്പിക്കാനും അനുകൂല തീരുമാനം കോടതിയിൽ നിന്നു നേടാനും കെ.എം.ഷാജിക്ക് മതിയായ സമയമുണ്ട്. ഇതിനിടയിൽ ധൃതിപിടിച്ചാണ് സ്പീക്കർ ഇത്തരം പരാമർശം നടത്തിയതെന്നും കെ.പി.എ.മജീദ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.