കൊല്ലം: കേരളത്തിൽ അഴിമതി നടക്കാത്ത ഒരു വകുപ്പുപോലുമില്ലെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ബി.ബി. ഗോപകുമാർ. 100 കോടി രൂപയ്ക്ക് മുകളിലുള്ള അഴിമതിയാണ് ആഭ്യന്തര വകുപ്പിൽ നടന്നിരിക്കുന്നതെന്നും ഗോപകുമാർ പറഞ്ഞു.
യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കമ്മീഷണർ ഓഫീസ് മാർച്ച് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാഹനങ്ങൾ,സുരക്ഷ കാമറകൾ മുതൽ മൊട്ടു സൂചി വാങ്ങിയതിൽ വരെ അഴിമതിയാണ്.
ഡിജിപിയിൽ മാത്രം ഒതുങ്ങന്നതല്ലിത്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ വരെ ആരോപണ നിഴലിലാണ്.സത്യം പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം നടക്കണമെന്നും ഗോപകുമാർ പറഞ്ഞു.യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.എസ് ജിതിൻ ദേവ് അദ്ധ്യക്ഷത ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് ,യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിഷ്ണു പട്ടത്താനം,അഡ്വ.അനീഷ് പാരിപ്പള്ളി,നേതാക്കന്മാരായ വി.ധനേഷ്,അഭിഷേക് മുണ്ടക്കൽ,ജമുൻ ജഹാംഗീർ,സി.തമ്പി ,എജി ശ്രീകുമാർ, മന്ദിരം ശ്രീനാഥ്,സി.ബി പ്രതീഷ്,ശംഭു മാരാരിത്തോട്ടം, സനൽ മുകളുവിള,ദീപു രാജ്, തുടങ്ങിയവർ പ്രസംഗിച്ചു.