തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കരാറുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. കത്തയച്ചത് സർക്കാർ തലത്തിൽ ചർച്ചയ്ക്ക് ശേഷമെന്നും ചെന്നിത്തല പറഞ്ഞു.ധാരണാപത്രത്തിൽ സർക്കാർ കള്ളം പൊളിഞ്ഞിരിക്കുകയാണ്.
അടിമുടി ദുരൂഹതയാണ് ഇതിലുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികൾ. എല്ലാം മറച്ചുവയ്ക്കാനാണ് സർക്കാർ ആദ്യം മുതൽ ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു.
വിവാദമായപ്പോൾ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് കൈ കഴുകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.പിണറായി സർക്കാർ കേരളത്തിന്റെ കടൽ തീരം കുത്തകകൾക്ക് വിൽക്കാനാണ് ശ്രമിക്കുന്നത്.
പ്രതിപക്ഷം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ ഉത്തരവ് സർക്കാർ നടപ്പാക്കിയേനെ. അമേരിക്കൻ കുത്തക കമ്പനിയെ രക്ഷിക്കാനാണ് പിണറായി സർക്കാരിന്റെ നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.