കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വനം മന്ത്രി കെ. രാജുവിനുമെതിരെ അഴിമതി ആരോപണവുമായി കേരള കോണ്ഗ്രസ്-എം രംഗത്ത്. പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നത് സംബന്ധിച്ച കേസ് തോറ്റു കൊടുക്കാൻ കാനം രാജേന്ദ്രനും മന്ത്രി രാജുവും ഏഴ് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കേരള കോണ്ഗ്സ്ര്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം സ്റ്റീഫൻ ജോർജ് ആരോപിച്ചു.
കേസ് തോറ്റതിനെ സംബന്ധിച്ചുള്ള അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.കേരള കോണ്ഗ്രസ്-എമ്മിനെ ഇടതു മുന്നണിയിൽ എടുക്കുന്നതിനെ കാനം രാജേന്ദ്രൻ ശക്തമായി എതിർക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.