ചവറ : അഴിമതിയില്‍ സര്‍വകാല റെക്കോഡിട്ട പിണറായി സര്‍ക്കാരിന്റെയും കുടുംബത്തിന്റെയും അഴമതി കഥകള്‍ മറയ്ക്കാന്‍ മറ്റുള്ളവരെ സംഘിയാക്കുന്നു എന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍.
ചവറയില്‍ ചേര്‍ന്ന യുഡിഎഫ് ചവറ നിയോജ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം മകള്‍ വീണക്കെതിരെയുള്ള അന്വേഷണ വാര്‍ത്തകളും, ജനകീയ വിഷയങ്ങളും പ്രതിഷേധത്തിനു മറയായിട്ടാണ് കൊല്ലം എംപിക്കെതിരെ സംഘി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചീട്ട് വീണ്ടും സിപിഎമ്മിന് മടക്കി പോക്കറ്റില്‍ വയ്ക്കേണ്ടിവരും. ഇന്ത്യ കണ്ട മികച്ച പാര്‍ലമെന്റേറിയനും ജനകീയ നേതാവുമാണ് എന്‍.കെ.പ്രേമചന്ദ്രന് .
അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളെ യുഡിഎഫ് തള്ളുന്നുവെന്നും, കേരള ജനത ഈ ജനവഞ്ചന സര്‍ക്കാരിനെതിരെ വോട്ടു ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എന്‍.കെ.പ്രേമചന്ദ്രന് എംപി, യുഡിഎഫ് ജില്ലാ ചെയര്മാന് കെ.സി.രാജന്, കണ്വീനര്രാജേന്ദ്രപ്രസാദ്, യുഡിഎഫ് ചവറ നിയോജക മണ്ഡലം ചെയര്മാന് കോലത്ത് വേണുഗോപാല്‍, കണ്‍വീനര്‍ ജസ്റ്റിന് ജോണ്‍, എ.എം.സാലി, ചക്കിനാല്‍ സനല്‍കുമാര്‍, സി.പി.സുധീഷ്കുമാര്‍, കെ.സുരേഷ് ബാബു, കോക്കാട്ട് റഹീം, അഡ്വ:ഇ.യൂസഫ് കുഞ്ഞ്, സി.ഉണ്ണികൃഷ്ണൻ, സന്തോഷ് തുപ്പാശേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.