ഒന്നിനു പുറകേ ഒന്നൊന്നായ്… ആ​ര്‍​പി​എ​ല്ലി​ല്‍ നി​ന്നും വി​ര​മി​ച്ച തൊ​ഴി​ലാ​ളികൾക്ക് നൽകുന്ന കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ല്‍ അ​പാ​ക​ത: പ്ര​തി​ഷേ​ധ​വു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ള്‍


അ​ഞ്ച​ല്‍ : ആ​ര്‍​പി​എ​ല്ലി​ല്‍ നി​ന്നും വി​ര​മി​ച്ച തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണ​ത്തി​ല്‍ അ​പാ​ക​ത​യും ക്ര​മ​ക്കെ​ടു​മെ​ന്ന് ആ​രോ​പി​ച്ചു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും രം​ഗ​ത്ത്. വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം എ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വി​ശേ​ദീ​ക​ര​ണം ന​ല്‍​ക​ണം എ​ന്നും ബി​ജെ​പി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ഥ​ല​ത്തെ​ത്തി​യ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ വീടുകളുടെ നി​ര്‍​മാ​ണം ത​ട​ഞ്ഞു. ഇ​ത് ചെ​റി​യ​രീ​തി​യി​ല്‍ കൈ​യ്യാ​ങ്ക​ളി​യി​ലും വാ​ക്കേ​റ്റ​ത്തി​ലും ക​ലാ​ശി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി​യാ​ണ് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷം ഒ​ഴി​വാ​ക്കി​യ​ത്. ത​മി​ഴ് വം​ശ​ജ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പ​റ്റി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ര്‍​മ്മാ​ണ​പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ബി​ജെ​പി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് ജി ​അ​രു​ണ്‍ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ രീ​തി വി​ചി​ത്ര​മാ​ണെ​ന്ന് പ്ലാ​ന്‍റേഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ഐ​എ​ന്‍​ടി​യു​സി നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ളാ​ണ് വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് ഐ​എ​ന്‍​ടി​യു​സി നേ​താ​വ് സാ​ബു എ​ബ്ര​ഹാം ആ​രോ​പി​ച്ചു. ആ​ര്‍​പി​എ​ല്ലി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും സാ​ബു എ​ബ്ര​ഹാം അ​റി​യി​ച്ചു.

Related posts

Leave a Comment