ചിറ്റൂർ: അണിക്കോട് സിനിമ തിയേറ്ററിനു മുന്നിലുള്ള അഴക്കു ചാലിൽ മലിനജലം നിറഞ്ഞ് അതീവ ദുർഗന്ധംവമിക്കുകയാണ്.ഇതു വഴി വീടുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാർ മൂക്കുപൊത്തിയാണ് നടക്കേണ്ടി വരുന്നത്.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലേയും മലിനജലം അഴുക്കുചാലിൽ ഒഴുപാടില്ലെന്നു ബന്ധപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ നിർദേശങ്ങൾക്ക് പുല്ലുവിലയാണ്ജനം കൽപ്പിക്കുന്നത്. നഗരസഭകൗണ്‍സിൽ യോഗം ചേരുന്ന സമയങ്ങളിലെല്ലാം വാർഡ് കൗണ്‍സിലർ എം.ശിവകുമാർ അഴുക്കു ചാലിൽ മലിനം ജലം കെട്ടി നിൽക്കുന്നതിനെ പരാതിപ്പെടാറുണ്ട്.
അഴുക്കുചാൽ ശുചീകരണം നടത്തുമെന്ന് ഉറപ്പ് നൽകാറുണ്ടെങ്കിലുംഇതൊന്നും ഫലവത്താകാറില്ലെന്നുമാത്രം. വൈകുന്നേര സമയ ങ്ങളിൽ ഈസ്ഥലത്താണ് മത്സ്യച്ചന്ത നടത്താറുള്ളത്. മത്സ്യാവശിഷ്ടങ്ങളും അഴുക്കുചാലിൽ തന്നെയാണ് ഉപേക്ഷിക്കുന്നത്. ഇപ്പോൾ നിരോധനം നിലവിലുള്ള പ്ലാസ്റ്റിക് കവറകൾ വീണ്ടും അഴുക്കുചാലിൽ കാണപ്പെടുന്നുണ്ട്. അഴുക്കുചാൽ
അടഞ്ഞിരിക്കുന്നതിനാൽ മഴ പെയ്താൽ മലിനജലം ബണ്ട് കവി ഞ്ഞ് വയലിലാണ് ഒഴുകുന്നത്. പിന്നിട് വയലിൽ പണിക്കിറങ്ങുന്നതൊഴിലാളികൾക്ക് ചൊറിച്ചലും ത്വക്രോഗവും ഉണ്ടാവുന്നുമുണ്ട്. . ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അഴുക്കുചാലിൽ മലിനജലം ഒഴുക്കുന്നതു തടയാൻ നടപടി എടുക്കണമെന്നതാണ് പൊതുജന ആവശ്യം .