ചിറ്റൂര്‍:ആശുപത്രി ജംഗ്ഷനില്‍ പുതുക്കിപ്പണിത അഴുക്കുചാലില്‍ സ്ലാബുകളിടിത്തതു വാഹന-കാല്‍നടയാത്രക്ക് അപകട ഭീഷണിയായിരിക്കുകയാണ്. ഈ സ്ഥലത്ത് റോഡിനു തെക്കുവശത്തായി ബസ്സ്റ്റോപ്പുമാണ്. കാലത്തും വൈകുന്നേര സമയത്തും ഈ സ്ഥലത്ത് വാഹനഗതാഗതം കുടുതലാണ് .
താലൂക്ക് ആശുപത്രിയിലേക്കും.കച്ചേരി മേട് മിനി സിവില്‍ സ്റ്റേഷനിലേക്കുമുള്ള റോഡ് രണ്ടായി തിരിയുന്ന സ്ഥലമെന്നതിനാല്‍ വാഹനസഞ്ചാരം കൂടുതലുണ്ടാവുന്നു.
റോഡിന്റെ വടക്ക് ഭാഗത്താണ് അഴുക്കുചാലുള്ളതും.കഴിഞ്ഞ ദിവസം എതിരെ വരുന്ന ചരക്കു ലോറിയെ കണ്ട് റോഡരികിലേക്ക് വെട്ടി തിരിച്ച സൈക്കിള്‍ യാത്രികന് അഴുക്കുചാലില്‍ വീണ് പരിക്കുപറ്റിയിരുന്നു. ഈ സ്ഥലത്ത് മുന്‍പ് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടങ്ങളും നടന്നിരുന്നു.
അഴുക്കു ചാലിനു സ്ലാബിട്ടു മൂടിയാല്‍ റോഡിന്ു വിസ്താര കൂടുതലും വാഹനയാത്രയ്ക്ക് സൗകര്യവമാവുമെന്നതാണ് യാത്രക്കാര്‍ കരുതുന്നത്.