‘സു​ധാ​ക​ര​ന്‍റെ മ​ന​സ് പ​കു​തി ബി​ജെ​പി​ക്കാ​ര​ന്‍റേ​ത്’; ജി. ​സു​ധാ​ക​ര​നൊ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​ശൂ​ർ: ജി.​സു​ധാ​ക​ര​ന് ഒ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍റെ മ​ന​സ് പ​കു​തി ബി​ജെ​പി​ക്കാ​ര​ന്‍റേതാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ.ബി​ജെ​പി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റും താ​നും ചേ​ർ​ന്ന് സു​ധാ​ക​ര​നെ വീ​ട്ടി​ൽ പോ​യി ക​ണ്ടി​രു​ന്നു​വെ​ന്നും സു​ധാ​ക​ര​ൻ കാ​ണി​ച്ച സ്നേ​ഹ​വും ബ​ഹു​മാ​ന​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​കീ​ർ​ത്തി​ച്ചു.

വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളെ ക​ണ്ട് ആ​ദ​രി​ക്ക​ണം എ​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ങ്ങ​ൾ സു​ധാ​ക​ര​നെ കാ​ണാ​ൻ പോ​യ​തെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ൻ വി​ശ​ദീ​ക​രി​ച്ചു.സ​ത്യ​സ​ന്ധ​നാ​യ ക​മ്മ്യൂ​ണി​സ്റ്റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ജി.​സു​ധാ​ക​ര​നെ​ന്ന് പു​ക​ഴ്ത്തി​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ ത​ങ്ങ​ൾ ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര ഗ്ര​ന്ഥം സു​ധാ​ക​ര​ന് സ​മ്മാ​നി​ച്ചു​വെ​ന്നും പ​റ​ഞ്ഞു.

സി​പി​എം രാ​ജ്യ​ദ്രോ​ഹി​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ആ​ദ​ർ​ശം കു​ഴി​ച്ചു​മൂ​ടു​ന്ന സ​മ​യ​മാ​ണി​ത്.ആ​ല​പ്പു​ഴ​യി​ൽ ഭീ​ക​ര​വാ​ദ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​താ​ക്ക​ൾ സി​പി​എ​മ്മി​നു​ള്ളി​ൽ നു​ഴ​ഞ്ഞു​ക​യ​റി സി​പി​എ​മ്മി​നെ ഇ​ല്ലാ​താ​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ക്കാ​ര്യ​വും ഞ​ങ്ങ​ൾ സം​സാ​രി​ച്ചു. എ​ല്ലാം ജി. ​സു​ധാ​ക​ര​ൻ മൗ​ന​മാ​യി കേ​ട്ടു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ ക​രാ​ള​ഹ​സ്ത​ത്തി​ൽ ആ​ണെ​ന്ന ഞ​ങ്ങ​ളു​ടെ വാ​ദം സു​ധാ​ക​ര​ൻ അം​ഗീ​ക​രി​ക്കു​ന്നു​ണ്ട്. സു​ധാ​ക​ര​ന് ഒ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് പോ​കാ​ൻ ആ​വി​ല്ല.തീ​വ്ര​വാ​ദി​ക​ൾ സി​പി​എ​മ്മി​ൽ നു​ഴ​ഞ്ഞു​ക​യ​റി എ​ന്ന കാ​ര്യ​ത്തി​ൽ ബി​ജെ​പി​യു​ടെ പ​കു​തി മ​ന​സ് സു​ധാ​ക​ര​നും ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment