കൊച്ചി: മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ നടി അർച്ചന പദ്മിനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ.
അർച്ചന ഉന്നയിച്ച ആരോപണങ്ങൾ ശുദ്ധകള്ളമാണെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അർച്ചനയ്ക്കെതിരെയും ഡബ്ല്യുസിസിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ തനിക്ക് മോശം അനുഭവം ഉണ്ടായെന്നും തുടർന്ന് ബി.ഉണ്ണിക്കൃഷ്ണന് പരാതി നൽകിയിട്ടും ഫെഫ്ക്ക നടപടി സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു അർച്ചന വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
കത്തു മുഖേനയും നേരിട്ടും ഫെഫ്ക നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും അവർ പറഞ്ഞു.