ന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബാ രാംദേവിനെതിരേ നിലപാട് കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ.ആധുനിക വൈദ്യാസ്ത്രം വിഡ്ഢിത്തരമാണെന്ന രാംദേവിന്റെ പരാമർശത്തിനെതിരെ റസിഡന്റ് ഡോക്ടർമാരുടെ സംഘടനയായ എഫ്ഒആർഡിഎ ഇന്ന് ദേശീയ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.
മനുഷ്യത്വ രഹിതവും വിവേകമില്ലാത്തതും പരിഹസിക്കുന്നതുമായ അഭിപ്രായ പ്രകടനമാണ് രാംദേവ് നടത്തിയതെന്നും അദ്ദേഹം പരസ്യമായി മാപ്പു പറയണമെന്നുമാണ് ഡോക്ടർമാരുടെ ആവശ്യം.
രാംദേവിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണം എന്ന ആവശ്യവുമായി ഐഎംഎയും രംഗത്തെത്തിയിരുന്നു.