ന്യൂഡൽഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു ഡൽഹി ഹൈക്കോടതിയുടെ വിലക്ക്. ആൾദേവത്തിൽനിന്നും വ്യാവസായിയിലേക്ക്; ബാബ രാംദേവിന്റെ പറയാത്ത കഥകൾ എന്ന പുസ്തകത്തെയാണ് കോടതി വിലക്കിയത്. രാംദേവിനെക്കുറിച്ചുള്ള മോശം പരാമർശം പുസ്തകത്തിൽനിന്നും നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റീസ് അനു മൽഹോത്രയാണ് വിധി പുറപ്പെടുവിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ബാബ രാം ദേവിനെ അപകീർത്തിപ്പെടുത്താനുള്ളതല്ലെന്ന് വിധിയിൽ ജസ്റ്റീസ് അനു മൽഹോത്ര പറഞ്ഞു. പുസ്തകത്തിന്റെ നിരോധനം എടുത്തുകളഞ്ഞ കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്തു രാം ദേവ് സമർപ്പിച്ച ഹർജിയിലാണ് വിധി.