വാട്ട്‌സ്ആപ്പിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട്, പുതിയ മെസേജിംഗ് ആപ്പുമായി ബാബാ രാംദേവ്. പതഞ്ജലിയാണ് കിംഭോ എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് സൗകര്യം ലഭ്യമാണെന്നുമാണ് എഎന്‍ഐ അറിയിക്കുന്നത്. വാട്ട്‌സ്ആപ്പിന് വലിയ രീതിയിലുള്ള വെല്ലുവളിയാകും ഈ ആപ്പെന്നാണ് പതഞ്ജലി അവകാശപ്പെടുന്നതും.
കിംഭോ ആപ്പ് ഇന്ത്യയുടെ സ്വദേശി ആപ്പ് എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നതെന്നാണ് പതഞ്ജലി വക്താവ് എസ് കെ തിജര്‍വാല ട്വീറ്റ് ചെയ്തത്. സ്വകാര്യ, ഗ്രൂപ്പ് ചാറ്റ്. സൗജന്യ വോയിസ്, വീഡിയോ കോളുകള്‍, ടെക്സ്റ്റ്, ശബ്ദ മെസേജുകള്‍, വിഡിയോ, സ്റ്റിക്കര്‍, ലൊക്കേഷന്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ആപ്പില്‍ ലഭ്യമാകുക. ആവശ്യമില്ലാത്ത മെസേജുകളും കോണ്ടാക്ടുകളും ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കഴിഞ്ഞയാഴ്ച ബിഎസ്എന്‍എല്ലുമായി സഹകരിച്ച് സ്വദേശി സമൃദ്ധി സിംകാര്‍ഡ് രാംദേവ് ഇറക്കിയിരുന്നു. 144 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിം കാര്‍ഡാണ് പുറത്തിറക്കിയത്, ഇതോടൊപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും.
സിം കാര്‍ഡുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകള്‍ വഴി പതഞ്ജലി ജീവനക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. ‘അബ് ഭാരത് ബോലേഗാ’ (ഇനി ഭാരതം സംസാരിക്കും) എന്ന ടാഗ്ലൈനോട് കൂടിയാണ് ആപ്പ്. നേരത്തെ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് ‘സ്വദേശി സമൃദ്ധി സിംകാര്‍ഡുകള്‍’ രാംദേവ് പുറത്തിറക്കിയിരുന്നു.
अब भारत बोलेगा.!
सिम कार्ड के बाद बाबा रामदेव ने लॉन्च किया मैसेजिंग ऐप KIMBHO, व्हाट्सऐप को मिलेगी टक्कर..
अपना #स्वदेशी मैसेजिंग प्लेटफार्म। गूगल प्ले स्टोर से सीधे डाउनलोड करें।@yogrishiramdev@Ach_Balkrishna@bst_official @ANI@ani_digital@PTI_Newshttps://t.co/IxTGyLhMbq— tijarawala sk (@tijarawala) May 30, 2018