നോസ്ട്രദാമിന്റെ സ്ത്രീരൂപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബള്‍ഗേറിയക്കാരി ബാബ വാംഗ 2023നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍.
അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും, 2022-ല്‍ പല നഗരങ്ങളും വരള്‍ച്ച മൂലം കുടിവെള്ള ക്ഷാമം അനുഭവിക്കും എന്നുമൊക്കെയുള്ള പ്രവചനങ്ങള്‍ സത്യമായതോടെ ലോകം ആകാംക്ഷയോടെയാണ് ബാബ വാംഗയുടെ പ്രവചനങ്ങളെ നോക്കിക്കാണുന്നത്.
ബാബ വാംഗയുടെ 2023നെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്.
ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1996-ല്‍ തന്റെ 84-ാം വയസ്സില്‍ മരണമടഞ്ഞന് ഈ അന്ധ യോഗിനി തന്റെ മരണത്തിനു മുന്‍പേ എഴുതിവെച്ചതാണ് ഇത്.
ക്രിസ്ത്വബ്ദം 5079 വരെയുള്ള ഓരോ വര്‍ഷങ്ങളിലേയും കാര്യങ്ങള്‍ ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ഇവരുടെ പ്രവചനങ്ങള്‍ പ്രകാരം 2023നെ കാത്തിരിക്കുന്നത് സൗരക്കൊടുങ്കാറ്റുകളും, ആണവയുദ്ധങ്ങളുമൊക്കെയാണ്. മാത്രമല്ല, ജൈവായുധങ്ങളും മനുഷ്യരില്‍ പ്രയോഗിക്കപ്പെടും.
ഭൂമിയുടെ അച്ചുതണ്ടിന് സ്ഥാന ചലനമുണ്ടാകുമെന്നും, ഭൂമിയിലെ സ്വാഭാവികജനനങ്ങള് നിന്നുപോകുമെന്നും പ്രവചനത്തില്‍ ഈ യോഗിനി പറയുന്നുണ്ട്.
വലിയൊരു രാജ്യം മനുഷ്യരില്‍ ജൈവായുധങ്ങള്‍ പരീക്ഷിക്കും എന്നാണ് ഇവര്‍ പറയുന്നത്. അതിന്റെ ഫലമായി ആയിരക്കണക്കിന് ആളുകള്‍ മരണപ്പെടുമെന്നും അവര്‍ പറയുന്നു.
എന്നാല്‍, ഇത്തരത്തിലുള്ള ജൈവായുധങ്ങള്‍ പരീക്ഷിക്കുന്നത് ഐക്യ രാഷ്ട്ര സഭയുടെ ബയോളജിക്കല്‍ വെപ്പണ്‍സ് കണ്വെന്ഷന് നിരോധിച്ചിരിക്കുകയാണ്.
ചെര്‍ണോബില്‍ ദുരന്തം കൃത്യമായി പ്രവചിച്ച ഈ അന്ധ യോഗിനി. 2023-ല്‍ ഒരു ന്യുക്ലിയാര്‍ പവര്‍പ്ലാന്റില്‍ സ്ഫോടനം ഉണ്ടാകുമെന്നും പ്രവചിക്കുന്നു.
യുക്രെയിനില്‍ ഒരു ആണവ ദുരന്തം ഉണ്ടാകും എന്ന് ലോക നേതാക്കള്‍ ഭയപ്പെടുന്ന അവസരത്തിലാണ് ഈ ഭയപ്പെടുത്തുന്ന പ്രവചനം പുറത്തു വരുന്നത്.
കഴിഞ്ഞമാസമാണ് യുക്രെയിനിലെ സപോറിഷിയയില്‍ ഒരു ന്യുക്ലിയാര്‍ പവര്‍പ്ലാന്റില്‍ സ്ഫോടനം ഉണ്ടായത്.
മാത്രമല്ല, റഷ്യന്‍ – യുക്രെയിന് യുദ്ധം അതീവ ആശങ്കയുളവാക്കുന്നു എന്ന് ഇതിനു ശേഷം യുഎന്‍ അറ്റോമിക് എനര്‍ജി തലവന്‍ പറയുകയും ചെയ്തിരുന്നു.
അടുത്ത വര്‍ഷം ഭൂമിയുടെ അച്ചുതണ്ടിന് സ്ഥാനചലനം ഉണ്ടാകുമെന്നും അവര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പ്രവചനത്തിലില്ല.
എല്ലാവര്‍ഷവും ഭൂമി സൂര്യന് ചുറ്റുമായി 584 മില്യണ്‍ മൈല്‍ ഭ്രമണം ചെയ്യുന്നുണ്ട്. മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ഫലമായി ഭ്രമണപഥത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ വരാറുമുണ്ട്.
എന്നാല്‍, കേവലം ഒരു വര്‍ഷത്തെ കാലയളവിനുള്ളില്‍, ഇത്രയും വലിയ മാറ്റമുണ്ടായാല്‍ അത് ഭൂമിയിലെ ജീവനുകള്‍ക്ക് അത്യന്തം അപകടകരമാകുമെന്നതില്‍ സംശയമില്ല.
മാത്രമല്ല, അത് ഭൂമിയിലെ കാലാവസ്ഥയേയും ബാധിച്ചേക്കും. താപനില ഉയരുക. സമുദ്ര ജലനിരപ്പുയരുക, റേഡിയേഷന് അളവ് വര്‍ദ്ധിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാകും.
അതിശക്തമായ സൗരക്കൊടുങ്കാറ്റ് ആഞ്ഞടിച്ചാല്‍ ഭൂമിയുടെ ഘടന തന്നെ മാറിപ്പോകും.
മറ്റൊരു ഭയപ്പെടുത്തുന്ന കാര്യം മനുഷ്യരുടെ സ്വാഭാവിക ജനന പ്രക്രിയ ഭരണകൂടങ്ങള്‍ വിലക്കും എന്ന പ്രവചനമാണ്. നേതാക്കളും മെഡിക്കല്‍ വിദഗ്ധരുമായിരിക്കും ആരൊക്കെ ജനിക്കണം എന്ന് തീരുമാനിക്കുക.
മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ശരീരാകൃതിയും മറ്റും തീരുമാനിക്കാനുള്ള അവസരം വന്നുചേരുമെന്നും പ്രവചിക്കുന്നു.