നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ എല്ലാക്കാലത്തും ആളുകളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ്. അതേപോലെ തന്നെ ലോകശ്രദ്ധയാര്‍ജ്ജിച്ച ബാബ വംഗയുടെ പ്രവചനങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകാറുണ്ട്.
ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്ന പേരില്‍ അറിയപ്പെടുന്ന ബാബ വംഗ പ്രവചിച്ച പല കാര്യങ്ങളും അതുപോലെ നടന്നു എന്നതിന്റെ പേരിലാണ് ബാബ വംഗയുടെ പ്രവചനങ്ങളെ ഇപ്പോഴും ചിലരെങ്കിലും വിശ്വസിക്കുന്നത്.
ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് പദത്തിലെത്തിയത് തുടങ്ങിയവയെല്ലാം ബാബ വംഗ പ്രവചിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനമാണ് ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നത്. 2022ല്‍ ഇന്ത്യയില്‍ അതിരൂക്ഷമായ വെട്ടുകിളി ആക്രമണം ഉണ്ടാകുമെന്നും അതേ തുടര്‍ന്ന് വിളനാശം ഉണ്ടാകുകയും ഇന്ത്യയിലാകെ കനത്ത ദാരിദ്ര്യം അനുഭവപ്പെടുകയും ചെയ്യും എന്നാണ് ആ പ്രവചനം.
2022നെ കുറിച്ച് അവര്‍ പറഞ്ഞ ആറു പ്രവചനങ്ങളില്‍ രണ്ടെണ്ണം സംഭവിച്ചു കഴിഞ്ഞു എന്നതാണ് കൂടുതല്‍ ആശങ്ക പരത്തുന്നത്.
പല ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയയിലും കനത്ത വെള്ളപ്പൊക്കമുണ്ടാകും എന്നായിരുന്നു അതിലൊരു പ്രവചനം. വരള്‍ച്ചയുടെ ഭാഗമായി വന്‍ നഗരങ്ങളില്‍ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടും എന്നും ബാബ വംഗ പ്രവചിച്ചിരുന്നതായി രേഖകളുണ്ട്.
12-ാമത്തെ വയസില്‍ ഒരു കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ബാബ വംഗയ്ക്ക് കാഴ്ച നഷ്ടപ്പെട്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്് അതിന് ശേഷമാണ് തനിക്ക് ഭാവി കാണാനുള്ള കഴിവ് ഉണ്ടായത് എന്നായിരുന്നു അവര്‍ അവകാശപ്പെട്ടിരുന്നത്.
5079 വരെയുള്ള പ്രവചനങ്ങളാണ് അവര്‍ നടത്തിയത്. 5079ല്‍ ലോകം അവസാനിക്കും എന്നും ബാബം വംഗ പ്രവചിച്ചിരുന്നതായി പറയപ്പെടുന്നു.