ദുബായ്: ഐസിസി ഏകദിന ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തള്ളി പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനത്ത്.
നീണ്ട 41 മാസം ഒന്നാം റാങ്ക് അലങ്കരിച്ചശേഷമാണു കോഹ്ലിക്ക് സ്ഥാനചലനമുണ്ടായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിലെ പ്രകടനമാണ് ബാബറിനു തുണയായത്. 865 റേറ്റിംഗ് പോയിന്റാണ് ബാബറിനുള്ളത്.
കോഹ്ലി (857), രോഹിത് ശർമ (825), റോസ് ടെയ്ലർ (801), ആരോണ്‍ ഫിഞ്ച് (791) എന്നിവരാണ് ആദ്യ അഞ്ചിൽ.
ഏകദിന ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന നാലാമത് പാക് താരമാണു ബാബർ അസം. സഹീർ അബ്ബാസ്, ജാവേദ് മിയാൻദാദ്, മുഹമ്മദ് യൂസഫ് എന്നിവരാണ് ഒന്നാം റാങ്ക് അലങ്കരിച്ച പാക് മുൻ താരങ്ങൾ.