അഹമ്മദാബാദ്: മുഗർ ഭരണാധികാരി ബാബറിന്റെ കാലഘട്ടത്തിലുണ്ടായ ആഴത്തിലുള്ള മുറിവ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയിലൂടെ പരിഹരിക്കപ്പെട്ടെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ഗുജറാത്തിലെ റാണിപ്പിൽ പുതുതായി നവീകരിച്ച റാംജി ക്ഷേത്രത്തിലെ പുനഃപ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തി ശ്രദ്ധേയമായ പ്രവർത്തനമാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്.
ലോകമെമ്പാടുമുള്ള ശ്രീരാമഭക്തർ കഴിഞ്ഞ 500 വർഷമായി ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ശ്രീരാമനെ ആ കൂടാരത്തിൽനിന്ന് എപ്പോഴാണ് വലിയ ക്ഷേത്രത്തിലേക്കു മാറ്റുകയെന്ന് അവർ ചോദിച്ചിരുന്നു. ബാബറിന്റെ കാലത്തു ഞങ്ങളുടെ ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഇപ്പോൾ തുന്നിച്ചേർത്തതെന്ന് അമിത് ഷാ പറഞ്ഞു. 2014ന് മുമ്പുള്ള സർക്കാരുകൾ രാജ്യത്തെ സാംസ്കാരിക മൂല്യങ്ങളെ ബഹുമാനിക്കാൻ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.