പിച്ചവെയ്ക്കുന്ന കുഞ്ഞുങ്ങള്‍ കൊഞ്ചി കൊഞ്ചി ഓരോ വാക്കുകള്‍ പറയുമ്പോള്‍ അത് കേട്ട് നില്ക്കുന്ന അച്ഛനും അമ്മയ്ക്കും ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.
അത് കേള്്ക്കാനായി ഓരോന്ന ചേദിച്ച് പറയിപ്പിക്കുകയും ചെയ്യും. അങ്ങനെ പറയുന്ന കുഞ്ഞുങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ നമ്മള് കാണാറുമുണ്ട്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോ ആരുടെയും കണ്ണ് നനയിക്കും.
അച്ഛനെ എനിക്കല്ലേ മനസിലാകു
ബധിരനായ ഒരു അച്ഛനോട് പിഞ്ചുകുട്ടി ആദ്യമായി ആംഗ്യഭാഷയില്‍ സംസാരിക്കുന്നതാണ് വീഡിയോ.
അതു കണ്ട് തനിക്ക് തന്നെ സങ്കടം വന്നെന്നും അത് അവിശ്വസനീയമായ ഒരു നിമിഷമായിരുന്നു എന്ന അടിക്കുറിപ്പോടെ ആ അച്ഛന് തന്നെയാണ് ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ടിക് ടോക്കില്‍ @oursignedworld എന്ന അക്കൗണ്ടില്‍ നിന്നും സാക് എന്ന വ്യക്തിയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ‘ഞാന്‍ ബധിരനാണ്, എന്റെ മകള്‍ക്ക് കേള്‍ക്കാം.
ഇതാദ്യമായാണ് അവള് എനിക്കായി കാര്യങ്ങള്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്കി.
കുഞ്ഞ് കരയുന്നു
സാകും മകള്‍ മാഡിസണും ഒരു സൂപ്പര്‍മാര്‍ക്കറ്റിലൂടെ നടക്കുകയാണ്.അവള് പെട്ടന്ന് തന്റെ കൈവശം ഉണ്ടായിരുന്ന സ്പോഞ്ചുകള്‍ താഴെയിട്ടു.
അതിനുശേഷം ഒരു ദിശയിലേക്ക് വിരല്‍ ചൂണ്ടി. അതിനുശേഷം അവിടെ ഒരു കുഞ്ഞ് കരയുന്നുണ്ടെന്ന് ആംഗ്യം കാണിച്ചു. സാക് അവളോട് ‘കുഞ്ഞ് കരയുന്നുണ്ടോ? എന്ന ആംഗ്യം ആവര്‍ത്തിച്ചു.
മാഡിസണ്‍ അപ്പോഴും ആംഗ്യം കാണിച്ചു. സാക്കും ഭാര്യ കോര്ട്ടിനിയും മകളെ ആംഗ്യഭാഷ സംസാരിക്കാനും ഉപയോഗിക്കാനും പഠിപ്പിക്കുന്നുണ്ട്.
‘കുടുംബമായി ആശയവിനിമയം നടത്താന്‍ ഞങ്ങള്‍ ആംഗ്യഭാഷ ഉപയോഗിക്കുന്നു, എന്നാല്‍ മാഡിസണും ഞാനും സംസാരിക്കുന്ന ഇംഗ്ലീഷ് ഉപയോഗിക്കുന്നു,’ കോര്‍ട്ട്നി അവരുടെ യൂയൂബ് ചാനലില്‍ വിശദീകരിച്ചു.
മനസ് നിറഞ്ഞ് ആളുകള്‍
വീഡിയോ പോസ്റ്റ് ചെയ്തതുമുതല് ഇതുവരെ 19.6 ദശലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടു. ആയിരക്കണക്കിന് കാഴ്ചക്കാര്‍ ഹൃദയസ്പര്‍ശിയായ ഈ നിമിഷത്തെക്കുറിച്ച് അഭിപ്രായങ്ങളും പറഞ്ഞു.
‘കൊള്ളാം! അവള് കേട്ടതില്‍ ശ്രദ്ധിക്കുക മാത്രമല്ല, നിങ്ങള്‍ക്കും കേള്‍ക്കാന്‍ കഴിയില്ലെന്ന് അവള് തിരിച്ചറിഞ്ഞു. അവിശ്വസനീയം.
‘മറ്റൊരാള്‍ എഴുതി: ‘മിടുക്കിയാണ് ഈ കൊച്ചു പെണ്‍കുട്ടി. അവള് രണ്ട് ഭാഷകള്‍ ഒരുമിച്ച് പഠിക്കുന്നു,
അവളുടെ ലോകത്ത് ഇടപഴകുമ്പോള്‍ അവള്‍ക്ക് രണ്ട് ഭാഷകളും വേണം. ‘ഇത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അത്ഭുതകരമായ കാര്യങ്ങളില്‍ ഒന്നാണ്,’