ലണ്ടൻ: ബ്രിട്ടിഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. പെണ്‍കുഞ്ഞ് പിറന്നതിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.
മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ ഓർമയിലാണ് ഇരുവരും കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.
ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റൻ വിൻസർ എന്നാണു കുഞ്ഞിനു പേരിട്ടത്. ലിലി എന്ന് ഓമനപ്പേരും നൽകി.
വെള്ളിയാഴ്ച കലിഫോർണിയയിലെ സാന്റാ ബാർബറ കോട്ടേജ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.
ലോകമെന്പാടുമുള്ളവരുടെ പ്രാർഥനയ്ക്കും സ്നേഹത്തിനും തങ്ങൾ നന്ദിയുള്ളവരാണെന്നും ഹാരിയും മേഗനും പറഞ്ഞു.
തങ്ങളുടെ കുടുംബത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദിയെന്നും ഹാരിയും മേഗനും കൂട്ടിച്ചേർത്തു. അമ്മയും കുഞ്ഞും തിരികെ കലിഫോർണിയയിലെ വീട്ടിലെത്തിയെന്ന് പ്രസ് സെക്രട്ടറിയും അറിയിച്ചു.