പെരിന്തൽമണ്ണ: നാലുവയസുകാരന്റെ ശ്വസനനാളത്തിൽ കുരുങ്ങിയ സ്റ്റീൽ ബാറ്ററി എന്േറാസ്കോപ്പി വഴി പുറത്തെടുത്തു.
ചെറുകര സ്വദേശികളായ ദന്പതികളുടെ മകന്റെ ശ്വസനനാളത്തിൽ നിന്നാണ് ചൈനാ നിർമ്മിത കളിപ്പാട്ടത്തിന്റെ സ്റ്റീൽ ബാറ്ററി ശസ്ത്രക്രിയ കൂടാതെ എന്േറാസ്കോപ്പി വഴി പുറത്തെടുത്തത്. വെളളിയാഴ്ച്ച രാത്രിയാണ് സംഭവം.
വീട്ടിലെ കിടപ്പുമുറിയിൽ കളിപ്പാട്ടവുമായി കളിച്ചു കൊണ്ടിരിക്കയായിരുന്ന കുട്ടി കളിക്കിടെ കളിപാട്ടത്തിന്റെ ബാറ്ററി അബദ്ധത്തിൽ മൂക്കിൽ ഇടുകയായിരുന്നു.
ദീർഘശ്വാസത്തിനിടെ സ്റ്റീൽ ബാറ്ററി മൂക്കിൽ നിന്ന് അകത്തേക് കേറുകയായിരുന്നെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ കുട്ടിയെ പെരിന്തൽമണ്ണ അസന്റ് ഇഎൻടി ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക പരിശോധനയിൽ സ്റ്റീൽ ബാറ്ററിശ്വസനനാളത്തിൽ കുരുങ്ങിയ തായി കണ്ടെത്തുകയായിരുന്നു.
തുടർന്ന് ഇഎൻടി സർജൻ ഡോ. അപർണാ രാജൻ, ഡോ.കെ.ബി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയെ എൻഡോസ്കോപ്പിക്കു വിധേയമാക്കി ശ്വസനനാളത്തിൽ നിന്നും ബാറ്ററി പുറത്തെടുത്തു.
കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റും നൽകുന്പോൾ വീട്ടുകാർ ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു.