ദീർഘകാലമായി മുറിച്ചു നീക്കാത്തതിനാൽ കിലോക്കണക്കിന് രോമവുമായി നടന്ന ചെമ്മരിയാടിന് ഒടുവിൽ മോചനം.
35 കിലോ രോമമാണ് ചെമ്മരിയാടിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. അമിതമായ രോമം കാരണം നടക്കാൻ ബുദ്ധിമുട്ടിയിരുന്നു. കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നു.
ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാൻസ്ഫീൽഡിലെ വനമേഖലയിൽ നിന്നു ബറാക്ക് എന്ന ചെമ്മരിയാടിനെ നാട്ടുകാർ കണ്ടെത്തുന്നത്.
അന്ന് ബറാക്കിന്കണ്ടാൽ ചെമ്മരിയാടാണെന്ന് തോന്നുന്ന കോലമായിരുന്നില്ല. അഞ്ചു വർഷമായി ബറാക്കിന്റെ രോമം മുറിച്ചിട്ട്.
ഏതോ ഫാമിൽ നിന്ന് ചാടിപ്പോയതാണ് ബറാക്കെന്നാണ് നിഗമനം. ഒരു മണിക്കൂറോളമെടുത്താണ് ബറാക്കിന്റ രോമം വെട്ടിമാറ്റിയത്.
സാധാരണ ഏതാനം മിനിറ്റുകൾ മാത്രമെടുക്കുന്ന ജോലിയാണ് ഒരു മണിക്കുറോളം സമയമെടുത്തത്. ബറാക്കിപ്പോൾ എഡ്ഗാർ സാഞ്ച്വറി എന്ന അഭയകേന്ദ്രത്തിലാണ്.