‘മോ​ഹം ബാ​ക്കിവ​ച്ച് ബ​ബി​ൽ യാ​ത്ര​യാ​യി’;ബബിൽ പെരുന്നയെ സം​വി​ധാ​യ​ക​ൻ ബെ​ന്നി ആ​ശം​സ​ അ​നു​സ്മ​രി​ക്കു​ന്നു

എ​ന്‍റെ നി​പ എ​ന്ന സി​നി​മ​യി​ൽ ടെ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി ബ​ബി​ലി നെ ​വി​ളി​ച്ച​പ്പോ​ൾ ആ​ദ്യം ബ​ബി​ലി ന് ​അ​മ്പ​ര​പ്പ്. ക​ളി​യാ​ക്കു​ക​യാ​ണോ എ​ന്നു ചോ​ദി​ച്ചു.

ഷൂ​ട്ടിം​ഗി​ന് ആ​ദ്യ ദി​വ​സം വ​ന്ന​പ്പോ​ൾ ബ​ബി​ൽ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞു. ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ഒ​ത്തി​രി സി​നി​മാ​ക്കാ​രു​ണ്ടാ​യി​രു​ന്നി​ട്ടും ആ​രും ബ​ബി​ലി​ന് ഒ​രു ചാ​ൻ​സ് ന​ൽ​കി​യി​ല്ല.

സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ൾ​ക്കെ​തി​രെ ഒ​റ്റ​യാ​ൾ നാ​ട​കം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ച ബ​ബി​ലി ന് ​സ്വ​ത്തു​ക്ക​ൾ ന​ഷ്ട​പ്പെ​ട്ടു. ഒ​പ്പം ഭാ​ര്യ​യും മ​ക്ക​ളും. ബ​ബി​ലി​ന് അ​തി​ൽ പ​രി​ഭ​വ​മി​ല്ല ക​ല​യാ​യി​രു​ന്നു വ​ലു​ത്.

ആ​രോ​ടും പ​രാ​തി ഇ​ല്ലാ​തെ പ​രി​ഭ​വ​മി​ല്ലാ​തെ ന​ട​ന്ന ബ​ബി​ലി​ന് ഞാ​ൻ ന​ൽ​കി​യ സ​മ്മാ​ന​മാ​യി​രു​ന്നു നി​പ്പ​യി​ലെ വേ​ഷം. കാ​ര​ണം ഞാ​ൻ ബ​ബി​ലി​ന്‍റെ ആ​രാ​ധ​ക​നാ​യി​രു​ന്നു- സം​വി​ധാ​യ​ക​ൻ ബെ​ന്നി ആ​ശം​സ അ​നു​സ്മ​രി​ച്ചു.

കോ​വി​ഡ് മൂ​ലം നി​ർ​ത്തി​വ​ച്ച ഷൂ​ട്ട് നാ​ല് നാ​ൾ​ക്ക് മു​ൻ​പാ​ണ് തീ​ർ​ന്ന​ത്. ഇ​തി​നി​ട​ക്ക് ബ​ബി​ൽ കു​റേ ഹ്ര​സ്വ ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടു. മേ​ക്ക​പ്പി​ട്ടാ​ൽ ബ​ബി​ൽ ക​ഥാ​പാ​ത്ര​മാ​യി മാ​റും.

ആ ​മാ​റ്റ​ത്തി​നി​ട​യ്ക്ക് മു​ൻ​സി​പ്പ​ൽ ജം​ഗ​ഷ​നി​ൽ വ​ച്ച് കാ​ൽ മു​റി​ഞ്ഞു. ക​ടു​ത്ത പ്ര​മേ​ഹം. മു​റി​വ് പ​ഴു​ത്തു. ര​ണ്ട് വി​ര​ൽ മു​റി​ച്ചു. ര​ണ്ടു ദി​വ​സം മു​ൻ​പ് ച​ങ്ങ​നാ​ശേ​രി ഗ​വ: ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​വ​സാ​ന കൂ​ടി​ക്കാ​ഴ്ച.

താ​ൻ ടെ​റ്റി​ൽ റോ​ളി​ൽ അ​ഭി​ന​യി​ച്ച സി​നി​മ കാ​ണ​ണ​മെ​ന്നാ​ണ് അ​വ​സാ​ന ആ​ഗ്ര​ഹ​മെ​ന്നു പ​റ​ഞ്ഞു. ഞാ​ൻ ചി​ത്ര​ജ്ഞ​ലി​യി​ലേ​ക്ക് പോ​വു​ക​യാ​ണ് പ​ടം അ​ടു​ത്ത മാ​സം റി​ലീ​സാ​കും എ​ന്നു പ​റ​ഞ്ഞ് പി​രി​ഞ്ഞു.

ഇ​ന്ന് ബാ​സി​ലി​ന്‍റെ അ​വ​സാ​ന​സീ​നും വ​ക്കം ഗോ​പ​ൻ എ​ന്ന ഡ​ബ്ബിം​ഗ് അ​ർ​ട്ടി​സ്റ്റ് ഡ​ബ്ബ് ചെ​യ്തു തീ​ർ​ത്തു വൈ​കി റൂ​മി​ലെ​ത്തി​യ​പ്പോ​ൾ വാ​ർ​ത്ത…​സി​നി​മ എ​ന്ന മോ​ഹം വി​ട്ട് ബ​ബി​ൽ യാ​ത്ര​യാ​യി.

ച​ങ്ങ​നാ​ശേ​രി​യു​ടെ സ്വ​ന്തം ക​ലാ​കാ​രാ വേ​ദ​ന​യോ​ടെ വി​ട.​നി​ങ്ങ​ൾ പ​ല​ർ​ക്കും കോ​മാ​ളി​യാ​യി​രു​ന്നു.​പ​ക്ഷെ നി​ങ്ങ​ൾ ക​ലാ​കാ​ര​നാ​യി​രു​ന്നു പ്ര​ണാ​മം

 

Related posts

Leave a Comment