ഈ ​ഓ​ണം ബ​ബി​ത​യ്ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ഇ​ര​ട്ടി മ​ധു​രം; വാ​ണി​യം​കു​ള​ത്തി​ന്‍റെ “ഇന്‍റർനാഷണൽ’ ഇനി റെ​യി​ൽ​വേ​യ്ക്കു സ്വ​ന്തം


ഷൊ​ർ​ണൂ​ർ: വാ​ണി​യം​കു​ള​ത്തി​ന്‍റെ അ​ന്താ​രാ​ഷ്ട്ര അ​ത് ലറ്റ് ഇ​നി റെ​യി​ൽ​വേ​യ്ക്ക് സ്വ​ന്തം. വാ​ണി​യം​കു​ളം ഗ്രാ​മ​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​ര​മാ​യ സി.​ബ​ബി​ത​യാ​ണ് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​യ​ത്.ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താരമായ ബ​ബി​ത ഇ​നി മു​ത​ൽ റെ​യി​ൽ​വേ​യി​ൽ ടി​ക്ക​റ്റ് എ​ക്സാ​മി​ന​റാ​ണ്.

കാ​യി​ക മി​ക​വി​ന് സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യി​ൽ ജോ​ലി ല​ഭി​ച്ച ബ​ബി​ത ഇ​നി റെ​യി​ൽ​വേ​യു​ടെ സ്വ​ന്തം കാ​യി​ക​താ​ര​മാ​കും.മി​ക​ച്ച കാ​യി​ക പ്ര​ക​ട​ന​ത്തി​നും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും മെ​ഡ​ൽ നേ​ടി​യ​തി​നു​മാ​ണ് സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി സ്കൂ​ളി​ലെ മു​ൻ താ​ര​മാ​യ ബ​ബി​ത​യ്ക്ക് റെ​യി​ൽ​വേ​യി​ൽ ജോ​ലി ല​ഭി​ച്ച​ത്.

സൗ​ത്ത് വെ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യു​ടെ ബെം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ടി​ക്ക​റ്റ് എ​ക്സാ​മി​ന​ർ ആ​യി ഇ​നി ബ​ബി​ത​യു​ണ്ടാ​കും.റെ​യി​ൽ​വേ​യു​ടെ​യും മി​ക​ച്ച​താ​ര​മാ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ബ​ബി​ത. വാ​ണി​യം​കു​ളം ചു​ക്കന്മാ​ർ​തൊ​ടി വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ക​മ​ല​ത്തി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് ഈ ​അ​തി​വേ​ഗ ഓ​ട്ട​ക്കാ​രി.

മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ ബി​എ ഹി​സ്റ്റ​റി ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്.2013ൽ ​ബ്ര​സീ​ലി​ൽ ന​ട​ന്ന ലോ​ക സ്കൂ​ൾ അ​ത്് ലറ്റി​ക്ക് മീ​റ്റി​ൽ 800 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും 2013ൽ ​മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ സ്കൂ​ൾ മീ​റ്റി​ൽ 800 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും 400 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും നേ​ടി.2014ൽ ​കൊ​ളം​ബി​യ​യി​ൽ ന​ട​ന്ന യൂ​ത്ത് ഒ​ളിം​പി​ക്സി​ലും പ​ങ്കെ​ടു​ത്തു.

ഈ ​ഓ​ണം ബ​ബി​ത​യ്ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ഇ​ര​ട്ടി മ​ധു​രം. വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​തി​നൊ​പ്പം റെ​യി​ൽ​വേ​യി​ൽ ജോ​ലി കൂ​ടി ല​ഭി​ച്ച​താ​ണ് ബ​ബി​ത​യ്ക്ക് ഇ​ര​ട്ടി മ​ധു​രം സ​മ്മാ​നി​ക്കു​ന്ന​ത്. വാ​ണി​യം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ബ​ബി​ത​ക്ക് വീ​ട് നി​ർ​മിച്ചുന​ൽ​കി​യ​ത്.

Related posts

Leave a Comment