എരുമേലി: ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പഴ്സും അഞ്ഞൂറ് രൂപയും ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ തിരിച്ചുകിട്ടിയപ്പോൾ അത് ഇരട്ടിയാക്കി കാരുണ്യം പകർന്നു. എരുമേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം കോടതിയുടെ ഉത്തരവിൽ കാഞ്ഞിരപ്പള്ളിയിലെ ഒറ്റമുറി വീട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബത്തിനാണ് നഷ്ടപ്പെട്ട പണം കൈമാറിയത്.
എരുമേലി റാന്നി റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരൻ പഴ്സ് മറന്ന് വെച്ചത്. പഴ്സ് കിട്ടിയ ബസ് ജീവനക്കാർ വിലാസം കണ്ട് എരുമേലി സ്വദേശിയായ യാത്രക്കാരനെ വിവരമറിയിച്ചതോടെയാണ് തുക ഇരട്ടിയാക്കി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിനായി കൈമാറുന്നതിലെത്തിയത് .