പെരിന്തൽമണ്ണ: 36 ദിവസം പ്രായമായ കുഞ്ഞിന് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ.
എറണാകുളം ചെണ്ടമംഗലം സ്വദേശികളായ ദന്പതികളുടെ കുഞ്ഞിനാണ് പാരതൈറോയ്ഡിന്റെ അത്യപൂർവ ശസ്ത്രക്രിയ നടത്തിയത്.
ലക്ഷത്തിൽ രണ്ടുപേർക്ക് മാത്രം വരാവുന്ന ജന്മനാ സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണിത്.
കുഞ്ഞിന് ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന പാരതൈറോയ്ഡ് ഗ്രന്ഥികളെ ബാധിക്കുന്ന നിയോനീറ്റൽ സിവിയർ ഹൈപ്പർ പാരതൈറോയ്ഡിസം എന്ന രോഗവസ്ഥയാണിത്.
ഇതിനായി പാരതൈറോയ്ഡ് ഗ്രന്ഥികൾ പൂർണമായും എത്രയും പെട്ടെന്ന് നീക്കം ചെയ്യുക എന്നാണ് ഡോക്ടർ നിർദേശിച്ചത്.
എന്റോക്രൈൻ സർജറി വിഭാഗത്തിലെ വിദഗ്ധനും പരിചയസന്പന്നനുമായ ഡോ. രഞ്ജിത്ത് സുകുമാർ വിജയകരമായി തന്നെ നീണ്ട നാലു മണിക്കൂർ ശസ്ത്രക്രിയയിലൂടെ പാരതൈറോയ്ഡ് നീക്കം ചെയ്തു.
പരിചയസന്പന്നയായ നവജാത ശിശുരോഗ വിദഗ്ധ ഡോ.ബിന്ദു പൂർണ പിന്തുണ നൽകി.
അനസ്തേഷ്യവിഭാഗം മേധാവി ഡോ.മംഗേഷ് ഷിനോയ്, ഡോ.ബ്രിജേഷ്, സ്റ്റാഫ് നഴ്സുമാരായ ബിൻസി, ടിക്സി, അന്പിളി, ഹേമ, ആര്യ, സഫീല, ഒ.ടി.ടെക്നിഷ്യൻ ബെൻസി, അരുണ്‍ തുടങ്ങിയവരുടെ വിദഗ്ധ സംഘം ഈ ശസ്ത്രക്രിയയിൽ പങ്കാളികളായി. കുഞ്ഞ് പൂർണ സുഖം പ്രാപിച്ചതായി ഡോ.രഞ്ജിത്ത് സുകുമാർ അറിയിച്ചു.