ന്യൂയോർക്ക്: ലോകത്തിലാദ്യമായി ശിരോവസ്ത്രം ധരിച്ച ബാർബി പാവ പുറത്തിറങ്ങുന്നു. ഹിജാബ് ധരിച്ച് ഒളിന്പിക്സിൽ പങ്കെടുത്ത അമേരിക്കൻ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് പാവ പുറത്തിറക്കിയത്.
ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ് ഇയര്‍ പരിപാടിയിൽ വച്ചാണ് ബാര്‍ബി ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. “എന്റെ ബാല്യകാല സ്വപ്നം പൂവണിഞ്ഞത് പോലെയാണ് എനിക്ക് തോന്നുന്നത്.’ -ഇബ്തിഹാജ് പ്രതികരിച്ചു. അടുത്ത വർഷത്തോടെ ഹിജാബ് ധരിച്ച പാവയെ വിപണിയിൽ എത്തിക്കാനാണ് ബാർബിയുടെ തീരുമാനം.
റിയോ ഒളിമ്പിക്സിൽ ഹിജാബ് ധരിച്ച് ഫെൻസിംഗ് മത്സരത്തിനിറങ്ങിയ ഇബ്തിഹാജ് വെങ്കലം നേടിയിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ അമേരിക്കൻ- മുസ്ലിം വനിത എന്ന നേട്ടവുംയും 31 വയസുകാരിയായ ഇബ്തിഹാജ് സ്വന്തമാക്കിയിരുന്നു.