മൃഗങ്ങളുടെ മൂവ്മെന്റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാന്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നതെന്ന് ബാബു ആന്റണി
വൈശാലിയിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ. എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും.
ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. മാർഷ്യൽ ആർട്സിലാണു ഞാൻ ഇതു പഠിച്ചത്. മാർഷ്യൽ ആർട്സിൽ മൃഗങ്ങളുടെ മൂവ്മെന്റ്സിന് ഭയങ്കര പ്രാധാന്യമാണ്.
ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈല്‍, തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തതെന്ന് ബാബു ആന്റണി